Tuesday, 27 March 2012

സെക്കന്റ്‌ ഷോക്ക് പോവല്‍

ഇത്  ഞങ്ങളുടെ നാട്ടില്‍ നടന്ന കഥയാണ്  ..
    കൊട്ടുവളളി പഞ്ചായത്തിലെ ബ്ലോക്ക്‌പടി  എന്നൊരു സ്ഥലം.ചെറിയ ഒരു കവല 
അവിടെ കുറെ താരങ്ങള്‍ ഉണ്ട് ,താരങ്ങള്‍ എന്ന് പറഞ്ഞാല്‍ പണിക്കു വല്ലപ്പോഴും പോവുന്ന പന്നിമലതും വെള്ളമടിയും മാത്രം ...!പത്തു പതിനഞ്ചു പേര്‍ ഉണ്ട് .

 ഒരു ദിവസം അവര്‍ സെക്കന്റ്‌ ഷോ ക്ക് പോവാന്‍ പ്ലാനിട്ടു . ഫുട്ബോള്‍ കഴിഞ്ഞു എല്ലാവരും വീട്ടില്‍ പോയി എട്ടര ആകുമ്പോള്‍ എല്ലാവരും കവലയില്‍ എത്താന്‍ തീരുമാനിച്ചു.
   സമയം 8 :30 താരങ്ങളില്‍ ഒരാള്‍ 
സലി വീട്ടില്‍ നിന്നും അത്താഴം കഴിഞ്ഞു ഹാന്‍സ്  വായില്‍ തിരുകി കവലയിലേക്കു വരുമ്പോള്‍ ട്രാക്സ്  സ്റ്റാര്‍ട്ട്‌  ചെയ്തു  പോകുന്നു 
അവന്‍ കൈകൊട്ടി വിളിച്ചു എടാ പോകല്ലേ എന്നേം കൊണ്ടുപോടാ ഞാനും വരുന്നെടാ എന്നും പറഞ്ഞു പുറകെ ഓടി .
  വണ്ടി നിറുത്തി ഒരാള്‍ ഇറങ്ങി നീയും ഉണ്ടോ എന്നാല്‍ വന്നു കയറിക്കോ വേഗം കയറടാ

 സലി നോക്കിയപ്പോള്‍ പോലീസ് , അവന്‍മാരെല്ലാം പോലീസ്   ജീപ്പിലിരിക്കുന്നു
അവന്‍ പറഞ്ഞു ഓ നിങ്ങള്‍ ആയിരുന്നോ ഞാനില്ല നിങ്ങള്‍ പോയിക്കോ

ഏമ്മാന്റെ മറുപടി #$൫%&@!#? 
സലി വന്നു വണ്ടിയില്‍ കയറി.
ജീപ്പ്  തിരിക്കാന്‍ തുടങ്ങിയപ്പോള്‍ സലി വണ്ടിക്ക് സൈഡ് പറഞ്ഞു കൊടുത്തു
റൈറ്റ്  റൈറ്റ്  
ടപ്പേ  ഒരു സൌണ്ട് 
സലി കവിള്‍ പൊത്തി

പോലീസ്  ജീപ്പിനു സൈഡ് പറയുന്നോടാ? പോലീസിന്റെ  ആക്രോശം ":?.#%#^^$%$#@#


No comments: