ജോലി കഴിഞ്ഞു ഞാന്‍ അവളെയും വിളിച്ചു കൊണ്ട് ദി ഗേറ്റ് വേയുടെ ബാക്ക് സൈഡില്‍പോയി ഇരുന്നു.മേനകയില്‍ പോകുമ്പോള്‍ അവിടെ പോകാറുണ്ട് .അന്ന്ഞങ്ങള്‍ മൊബൈല്‍ ഷോപ്പില്‍ കയറിയിട്ടാണ് അവിടെ ചെന്നത് .സ്ഥിരം ബഞ്ചില്‍ ആണ് ഇരുന്നത്
ചെറിയ കാറ്റുള്ളത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല. കുറെ കഴിഞ്ഞു അവള്‍ എന്റെ തോളില്‍ തല ചായ്ചിരുന്നു പിന്നെ എന്നോട് ഒരു ചോദ്യം " എന്നോട് എത്ര ഇഷ്ടം ഉണ്ടെന്നു? ". എങ്ങനെ മറുപടി പറയണമെന്ന് അറിയില്ലാത് കൊണ്ട് കുറച്ച് പൈങ്കിളി മറുപടിയാണ് പറഞ്ഞത്
"മാനത്തുള്ള നക്ഷത്രങ്ങളുടെ അത്രയും " എന്ന് .
അവള്‍ എന്നെ നോക്കി ഒരു ചിരി ചിരിയെന്നു പറഞ്ഞാല്‍ ഒന്നന്നര ചിരി. കാര്യം തിരക്കിയപ്പോള്‍ അവള്‍ മാനത്തേക്ക് നോക്കി .
ഞാന്‍ ചമ്മിനാറി കാരണം മരുന്നിനു പോലും ഒരു നക്ഷത്രം വേണ്ടേ മാനത്ത് ...
ആ കായലിലേക്ക് എടുത്തു ചാടാനാണ് എനിക്ക് തോന്നിയത് .
അവള്‍ ഇപ്പോഴും ഇതും പറഞ്ഞു ചിരിക്കും
അന്നത്തോടെ ഒരുകാര്യം മനസില്ലായി പ്രകൃതിസത്യമാണെങ്കില്‍ കൂടി കാലാവസ്ഥ നോക്കിയേ പറയാന്‍ പാടുള്ളൂ ...!
No comments:
Post a Comment